Monday, December 23, 2013

payasam undaakunnath

ഇന്ന് ഞാന്‍ നെഗറ്റിവിറ്റി ഒക്കെ കളഞ്ഞിട്ട്,

എങ്ങുനെയാണ്‌ പായസങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെ പറ്റി പതിപാദിക്കാം





ആദ്യം കടയി പോയി അട വാങ്ങുക



പിന്നെ ശര്‍ക്കര വെളുപ്പും കറുപ്പും ആവാം



പിന്നെ പാല്‍‌പ്പൊടി, തേങ്ങാപ്പാല്‍,

നെയ്യ്

ഒരു കവര്‍ ചവ്വരി

പറങ്കിയണ്ടി, മുതിരിപ്പരിപ്പ്, ഏലക്കാ പൊടി,



ഇത്രേം മതി..!



1ശര്‍ക്കര പാനി ആക്കുക



2. അട നന്നായി വേവിച്ക്വ് ഊറ്റി, തണുത്ത വെള്ളം ഒഴിച്ച് തണുപ്പിച്ച് ഊറ്റി വയ്ക്കുക..



3.ചവ്വരി നന്നായി വേവിച്ച് വയ്ക്കുക.. വെള്ള നിറം മാറും വരെ..



4.ഒരു വലിയ പാത്രം അടുപ്പില്‍ വച്ച് (ഉരുളിയും ആവാം)

ശര്‍ക്കര പാനിയും വേവിച്ച അടയും അല്പം നെയ്യും ചേര്‍ത്ത് 10, 15 മിനുട്ട് വേവിക്കുക .



5. പിന്നെ മൂന്നാം പാല്‍ രണ്ടാം പാല്‍ എന്നിങ്ങനെ പാലുകള്‍ നേര്‍പ്പിച്ച് ശര്‍ക്കരയും പാലും കൂടി ഒരു രമ്യതയില്‍ എത്തും വരെ ഇളക്കി കുറുക്കിക്കൊണ്ടിരിക്കുക



6. പിന്നെ ഒന്നാം പാല്‍ കട്ടി പാലും ഒഴിച്ച്, ആവശ്യത്തിന്‌ എലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി, അധികം തിളക്കും മുന്‍പ് തീ അണയ്ക്കുക



7. നെയ്യില്‍ മുന്തിരിപ്പരിപ്പ്, കാഷ്നട്ട് എന്നിവ വരുത്ത് കോരി പായസത്തിനു മുകളില്‍ ഇടുക...



8. പായസം| പ്രഥമന്‍ റെഡി..

ശുഭം

No comments:

Post a Comment