chicken varuthath.. ammachiyude adukkala - jona mariam
ഒരേ രീതിയില്‍ തന്നെ എന്നും ചിക്കന്‍ കറി ഉണ്ടാക്കി മടുത്തവര്‍ക്ക് ആയി ചിക്കന്റെ കുറെ റെസിപികള്‍ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതാ മറ്റൊരു റെസിപി കൂടി..
ചിക്കന്‍ വറുവല്‍ ഡ്രൈ
...........................................
ചിക്കന്‍ വറുവല്‍ :ചിക്കനില്‍ മസാല പൊടിച്ചത് ചേര്‍ത്തു റോസ്റ്റ്ചെയ്തു ഡ്രൈ ആക്കി എടുക്കുന്ന രുചികരമായ ഒരു ഡിഷ് ആണിത്. ഗ്രേവിയോട് കൂടിയും ഗ്രേവി വറ്റിച്ചു ഡ്രൈ ആയും ഇത് ഉണ്ടാക്കാം.
ഇവിടെ ഡ്രൈ ആയി ഉണ്ടാക്കുന്നതിന്റെ റെസിപി നോക്കാം.
ആവശ്യമായവ :
ചിക്കന്‍ - അരകിലോ
സവാള - 2 എണ്ണം
കാപ്സികം - 1
മല്ലിയില - കുറച്ചു
കറി വേപ്പില - 2 കതിര്‍
വറ്റല്‍ മുളക് - 5 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കാഷ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ ( എരിവു അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം )
എണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
മസാല പൊടിയ്ക്കുവാന്‍ വേണ്ടത് ;
കറുവപ്പട്ട - ഒരു ചെറിയ കഷണം (വളരെ ചെറിയ കഷണം മതി,കൂടിയാല്‍ ചുവ ഉണ്ടാകും )
ജീരകം - 3/4 ടേബിള്‍സ്പൂണ്‍
മല്ലി - 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്കാ - 3 എണ്ണം
ഗ്രാമ്പൂ - 3-4 എണ്ണം
പെരുംജീരകം - 1/2 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ഇഞ്ചിയും വെളുത്തുള്ളിയും - ഒരു ടേബിള്‍സ്പൂണ്‍ വീതം
തേങ്ങാ ചിരവി വറത്തത് - 4 ടേബിള്‍സ്പൂണ്‍
ഉണ്ടാക്കേണ്ട വിധം:
ആദ്യം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചെറുതായി അരിഞ്ഞത് ഇട്ടു വഴറ്റുക, ഇതിലേയ്ക്ക് തക്കാളി , കാപ്സികം എന്നിവ അരിഞ്ഞതും ചേര്‍ത്തു നന്നായി വീണ്ടും വഴറ്റുക.കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്തു ഇളക്കുക.ഇനി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍, ആവശ്യത്തിനു ഉപ്പ് എന്നിവ ഇതിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.കുറച്ചു സമയം അടച്ചു വെച്ച് വേവിയ്ക്കുക. ഒട്ടും വെള്ളം ചേര്‍ക്കണ്ട . ചിക്കനില്‍ നിന്നും വെള്ളം ഇറങ്ങിക്കൊള്ളും.
ഇനി മസാല പൊടിയ്ക്കണം.പൊടിച്ച മസാല മുക്കാല്‍ വേവായ ചിക്കനിലെക്കു ചേര്‍ത്തു ഇളക്കുക.ചെറിയ തീയില്‍ നന്നായി ഇളക്കി എണ്ണ തെളിയുന്ന വരെ ചാര്‍ എല്ലാം കുറുകി ഡ്രൈ ആകണം..ചിക്കന്‍ വറുവല്‍ ഡ്രൈ തയ്യാര്‍ .ഇനി മല്ലിയില വിതറി അലങ്കരിയ്ക്കാം. ചൂടു ചോറിന്റെ കൂടെയും ചപ്പാത്തിയുടെയും കൂടെ നല്ല ഒരു കോമ്പിനേഷന്‍ ആണ് ഇത്.
No comments:
Post a Comment